കൊച്ചി: ഏകീകൃത കുർബാന എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പാക്കണമെന്ന് സിറോ മലബാർ സഭയുടെ മെത്രാൻ സിനഡ് യോഗം നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും 48 ബിഷപ്പുമാരും ഒപ്പിട്ട സർക്കുലർ അടുത്ത ഞായറാഴ്ച പള്ളികളിൽ വായിക്കും.

ഏകീകൃത കുർബാന കഴിഞ്ഞ ക്രിസ്‌മസ് മുതൽ നടപ്പാക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. മാർപ്പാപ്പയെ അനുസരിക്കാൻ കടമയുള്ളതിനാൽ അഭിപ്രായഭിന്നതകൾ മറന്ന് കത്തോലിക്കാസഭയുടെ കൂട്ടായ്‌മയ്ക്ക് സാക്ഷികളാകുമെന്ന് പ്രത്യാശിക്കുന്നതായി സർക്കുലറിൽ പറയുന്നു.