virtual
സ്കൂൾ മുറി​

കൊച്ചി: സ്കൂൾ എന്ന ലോകം സ്വപ്നം കണ്ട ഭിന്നശേഷിക്കുട്ടികൾക്കായി​ സ്കൂൾ വീട്ടിലേക്കെത്തിക്കുന്ന വിർച്വൽ ക്ലാസ് പദ്ധതിയിൽ ഇത്തവണ ഭാഗമായത് 336 വിദ്യാർത്ഥികൾ. നടക്കാനാവാത്തതോ കിടപ്പിലായതോ ആയ ഭിന്നേശഷിക്കുട്ടികൾക്കായാണ് സമഗ്രശിക്ഷ കേരള ഈ സൗകര്യം ഒരുക്കുന്നത്. നടക്കാനാവില്ലെന്ന കാരണത്താൽ പുറത്തുേപാകാനോ സ്കൂൾ വിദ്യാഭ്യാസം ആസ്വദിക്കാനോ കഴിയാത്ത കുട്ടികൾക്കായി കഴിഞ്ഞ വർഷമാണ് പദ്ധതി ആരംഭിച്ചത്.
സ്കൂളിലെത്താൻ കഴിഞ്ഞില്ലെങ്കിലും സ്കൂൾ അന്തരീക്ഷം വീട്ടിലിരുന്ന ആസ്വദിക്കാൻ അവസരമൊരുക്കാനാണ് പദ്ധതി തുടങ്ങിയത്. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ ഭിന്നേശഷിക്കുട്ടികൾക്കായിരുന്നു അവസരം. ഒരു ബി.ആർ.സിയിൽ (ബ്ലോക്ക് റിസോഴ്സ് സെന്റർ) നിന്ന് രണ്ടുപേരെ വീതമാണ് കണ്ടെത്തി സൗകര്യമൊരുക്കിയത്. ഇത്തരത്തിൽ 168 ബി.ആർ.സികൾ സംസ്ഥാനത്തുണ്ട്.
പ്രവേശനം നേടിയ പൊതുവിദ്യാലയങ്ങളിെല ക്ളാസ് മുറികളിൽ ക്യാമറ ഘടിപ്പിച്ചു. കുട്ടികൾക്ക് ടാബുകളും നൽകി. ടാബും ക്യാമറയുമായി ബന്ധിപ്പിച്ച് വീട്ടിലിരുന്ന് ക്ളാസിൽ പങ്കെടുക്കാം. ഇടവേളകളിൽ സഹപാഠികളുമായി സംസാരിക്കാനും അവസരമുണ്ടാകും. ക്ളാസിലിരിക്കുന്ന കുട്ടികൾക്ക് ഇവരോടു തിരിച്ച് സംസാരിക്കാനും കഴിയും.
ഒന്നു മുതൽ 12 വരെ ക്ളാസിലെ കുട്ടികൾ ഇതിലുൾപ്പെടും. ഓൺൈലൻ ക്ളാസിൽ മനസിലാകാത്ത കാര്യങ്ങൾ പ്രത്യേക അദ്ധ്യാപകർ വീടുകളിലെത്തുമ്പാൾ ചോദിച്ചു മനസിലാക്കാം. ബി.ആർ.സിയുടെ പ്രത്യേക അദ്ധ്യാപകർ ആഴ്ചയിലൊരിക്കൽ ഇത്തരം കുട്ടികളുടെ വീടുകളിലെത്തുന്നുണ്ട്. സംശയങ്ങളും മറ്റ് പ്രശ്നങ്ങളും ഇവർക്ക് ദുരീകരിക്കാം. മറ്റ് കുട്ടികൾക്ക് പരീക്ഷ നടക്കുമ്പോൾ പ്രത്യേക അദ്ധ്യാപകർ മുഖേന ചോദ്യങ്ങൾ വീട്ടിലെത്തിച്ചാകും ഇവർക്ക് പരീക്ഷ നടത്തുന്നത്.

ജില്ല, വിദ്യാർത്ഥികളുടെ എണ്ണം

തിരുവനന്തപുരം 24
കൊല്ലം- 24
പത്തനംതിട്ട- 22
ആലപ്പുഴ- 22
കോട്ടയം- 26
ഇടുക്കി- 16
എറണാകുളം- 30

തൃശൂർ- 36
പാലക്കാട്- 26
മലപ്പുറം- 30

കോഴിക്കോട്- 30
വയനാട്- 6
കണ്ണൂ‌ർ- 30

കാസർകോട്- 14

ആകെ- 336