kerala-high-court

കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ മാസപ്പടി ആരോപണത്തിൽ കേന്ദ്രസർക്കാരിന്റെ അന്വേഷണ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിനുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു.

മാസപ്പടി ആരോപണം അന്വേഷിക്കാൻ എസ്.എഫ്.ഐ.ഒയോട് നിർദ്ദേശിക്കണമെവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജാണ് കോടതിയെ സമീപിച്ചത്.

ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിൽ സി.എം.ആർ.എൽ എന്ന കമ്പനി നൽകിയ മൊഴിയിൽ എക്സാലോജിക്കിന് പണം നൽകിയെന്ന് പറയുന്നുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി 24ന് പരിഗണിക്കാൻ മാറ്റി.