കൊച്ചി: ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ മേഖലാ സമ്മേളനം ഇന്ന് കുസാറ്റിൽ രാവിലെ പത്തിന് ആരംഭിക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ സെല്ലും ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനും (എ. ഐ. സി. ടി. ഇ.) ചേർന്ന് സംഘടിപ്പിക്കുന്ന മേഖലാ സമ്മേളനം നടത്തുന്നത് കൊച്ചി സർവകലാശാല സ്കൂൾ ഒഫ് എൻജിനീയറിംഗ് ആണ്.
ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. പ്രദർശനങ്ങൾ, എക്സിബിഷനുകൾ, ക്രിയേറ്റീവ് പ്രകടനങ്ങൾ, ഓപ്പൺ ഹൗസ് ഇന്ററാക്ടീവ് സെഷനുകൾ, റൗണ്ട് ടേബിൾ ചർച്ചകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് സമ്മേളനം. ഓരോ ഇന്നോവേഷൻ സ്ഥാപനത്തിനും പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ: 9446556876.