വൈപ്പിൻ: ചെറായി ഈഴവസമാജം കുടുംബയൂണിറ്റ് വാർഷികം എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി ഉദ്ഘാടനം ചെയ്തു. ശാഖായോഗം സെക്രട്ടറി കെ.കെ. രത്‌നൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ബേബി നടേശൻ, യൂണിയൻ കമ്മിറ്റി അംഗം ബിനുരാജ് പരമേശ്വരൻ, കൺവീനർ പ്രീമ ഷിജു, ക്ഷേമാവതി ഗോപി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രീമ ഷിജു (കൺവീനർ), മിനി ഗോപലകൃഷ്ണൻ (ജോ.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.