വൈപ്പിൻ: പള്ളിപ്പുറം അയക്കോട്ട റെസിഡന്റ്സ് അസോസിയേഷൻ പുതുവത്സര ആഘോഷവും കുടുംബസംഗമവും പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ പള്ളിപ്പുറം ബസിലിക്ക റെക്ടർ ബൈജു ഇലഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സേവി താന്നിപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
സിപ്പി പള്ളിപ്പുറം, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി. സാബു, അപ്പെക്‌സ് ട്രഷറർ എ.കെ. വേണുഗോപാൽ, അലക്‌സ് താളൂപ്പാടത്ത്, ജോൺ ഭക്തൻ എന്നിവർ പ്രസംഗിച്ചു.