kumarau
ആശാന്റെ ആശയങ്ങൾ

കൊച്ചി: മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയോടനുബന്ധിച്ച് വ്യത്യസ്ത പരിപാടിയുമായി കൊച്ചി കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം. ആശാന്റെ ആശയങ്ങൾ കലാലയങ്ങളിലേക്ക് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പ്രൊഫ. എം.കെ. സാനു, സ്വന്തം വസതി സന്ധ്യയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 2.30 ന് ആലുവ യു. സി. കോളേജിൽ നടക്കുന്ന ആശാൻ ശതാബ്ദി അനുസ്മരണ ചടങ്ങ് പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഡി.ജി. സുരേഷ് അദ്ധ്യക്ഷത വഹിക്കും. കെ.ആർ. സജി, ഡോ. സിബു മോടയിൽ, എ. എസ്. ശ്യാംകുമാർ, പി. ജ്യോതിക തുടങ്ങിയവർ സംസാരിക്കും.