photo
ജനകീയം 2024 മുഖാമുഖം പരിപാടിയിൽ കുഴുപ്പിള്ളിയിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സംസാരിക്കുന്നു

വൈപ്പിൻ: മണ്ഡലത്തിലെ ജനങ്ങളിലേക്ക് താഴെത്തട്ടുവരെ ഇറങ്ങിച്ചെല്ലുന്നതിന്റെ ഭാഗമായി ഓരോ വാർഡിലുമെത്തി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നടത്തുന്ന മുഖാമുഖം പരിപാടി കുഴുപ്പിള്ളി പഞ്ചായത്തിൽ സമാപിച്ചു.

വാർഡുതല, വ്യക്തിഗത പൊതുപ്രശ്‌നങ്ങളിൽ ഒപ്പമുണ്ടെന്ന വിശ്വാസവും പിന്തുണയും ജനങ്ങൾക്ക് പകരുന്നതായി പദ്ധതി. മുഖ്യമന്ത്രിയുടെ ചികിത്സാസഹായം, ദുരിതാശ്വാസം തുടങ്ങി സർക്കാരിന്റെ ക്ഷേമപദ്ധതികൾ സംബന്ധിച്ച് അവബോധമില്ലാത്ത സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിന് സംവിധാനമൊരുക്കും. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തുടർ നടപടികൾ ഉണ്ടാകും. എല്ലാവരും ജനകീയത്തിൽ ക്രിയാത്മകമായി പങ്കെടുത്തത് മാതൃകാപരമാണെന്നും എം.എൽ.എ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ നേതൃത്വം നൽകി. തുടർഘട്ടങ്ങളിലായി മണ്ഡലത്തിലെ ശേഷിക്കുന്ന ഏഴു പഞ്ചായത്തുകളിലെയും മുഴുവൻ വാർഡുകളിലും ജനകീയം 2024 നടത്തും.