വൈപ്പിൻ: പള്ളിപ്പുറം സർവസമുദായ സാമൂഹ്യ സേവാസംഘം 25-ാം വാർഷികാഘോഷം പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ജി. ജോളി അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പനക്കൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സമ്മാന വിതരണവും നടത്തി.
സെക്രട്ടറി കെ.കെ. ലെനിൻ, രക്ഷാധികാരി ഓമന കുമാരൻ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, പഞ്ചായത്ത് അംഗങ്ങളായ ലിമ ജിജിൻ, കെ.എസ്. ബേബി, സുരേഷ് മാണിയാലിൽ എന്നിവർ പ്രസംഗിച്ചു.