
കൊച്ചി: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം വിശ്വകർമ്മ ഭവനങ്ങളിൽ ദീപം തെളിക്കുമെന്ന് കേരള വിശ്വകർമ്മസഭ സംസ്ഥാന ട്രഷറർ സതീഷ് പുല്ലാട്ട് പറഞ്ഞു. അയോദ്ധ്യയിൽ ക്ഷേത്രമുയരുന്നത് ഹൈന്ദവർക്കെല്ലാം അഭിമാനമാണ്. മഹാക്ഷേത്ര നിർമ്മിതികളുടെ കുലപതികളായ വിശ്വകർമ്മസമൂഹത്തിനും രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനം അഭിമാന മുഹൂർത്തമാണെന്ന് സതീഷ് പറഞ്ഞു.