kadathy
കടാതി വെള്ളാട്ട് ശ്രീ പോർക്കലി ഭദ്രകാളി ശാസ്താ ക്ഷേത്രം ട്രസ്റ്റ് നിർമ്മിച്ച ശ്രീഭദ്ര അന്നദാനമണ്ഡപത്തിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരി നിർവഹിക്കുന്നു

മൂവാറ്റുപുഴ: കടാതി വെള്ളാട്ട് ശ്രീ പോർക്കലി ഭദ്രകാളി ശാസ്താ ക്ഷേത്രം ട്രസ്റ്റ് നിർമ്മിച്ച ശ്രീഭദ്ര അന്നദാനമണ്ഡപ സമർപ്പണം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് കെ.സി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വാസ്തുശാസ്ത്ര വിദഗ്ദ്ധൻ കാണിപ്പയ്യൂർ ശ്രീഹരീതൻ തിരുമേനി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, കൗൺസിലർമാരായ കെ.ജി. അനിൽകുമാർ, ബിന്ദു സുരേഷ്, അമൽബാബു, ആശാ അനിൽ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി അഡ്വ: പി. പ്രേംചന്ദ്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് എൻ. ബാജി എന്നിവർ സംസാരിച്ചു. അന്നദാന മണ്ഡപ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യക്തികളെ ആദരിച്ചു.