ആലങ്ങാട്: കരുമാല്ലൂർ എഫ്.എം.സി ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഐ.എം.എ, പൊലീസ് ഡിപ്പാർട്ടുമെന്റിന്റെ ബ്ളഡ്സെൽ എന്നിവരുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അലക്സ് കരീമടം, പി.ടി.എ പ്രസിഡന്റ് കെ.കെ. പോളി, വൈസ് പ്രസിഡൻറ് എൻ.ടി. സതീശൻ, സ്കൂൾ പ്രിൻസിപ്പൽ പീറ്റർ ജോൺ, പ്രോഗ്രാം ഓഫീസർ മേഘന ബാബു, പി.ടി.എ അംഗങ്ങളായ പി.പി. ഷാനി, സഫീർ എന്നിവർ സംസാരിച്ചു.
ചേരാനല്ലൂർ അൽ ഫറൂഖിയ എച്ച്.എസ്.എസ്, മുപ്പത്തടം ഗവ. എച്ച്.എസ്.എസ്, ആലുവ സെറ്റിൽമെന്റ് എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ ക്യാമ്പുമായി സഹകരിച്ചു.