 
കൂത്താട്ടുകുളം: പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികളുമായി വികസിത് സങ്കല്പ്‌യാത്ര കൂത്താട്ടുകുളത്ത് നടത്തി. നഗരസഭ കൗൺസിലർ പി.ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് ചീഫ് മാനേജർ പവാർ പ്രശാന്ത് ശിവാജി അദ്ധ്യക്ഷത വഹിച്ചു.
ബാങ്ക് ഒഫ് ബറോഡ മാനേജർ വി. ഗിരീഷ് സംസാരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ, വിജയൻ അടപാറയിൽ, ലിന്റോ കൂത്താട്ടുകുളം, ശ്രീജിത്ത് നാരായണൻ, അനിൽ പെരുമുഴി എന്നിവർ നേതൃത്വം നൽകി. പ്രധാനമന്ത്രി സൗജന്യ ഗ്യാസ് കണക്ഷൻ ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.