1
ആദരവ് ചടങ്ങ് സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ വിജയികളായ കൊച്ചിയിലെ മൂന്ന് പ്രതിഭകൾക്ക് കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദി​ച്ചു. ചുള്ളിക്കൽ ആയുഷ് യോഗ സെന്ററിൽ നടന്ന ചടങ്ങ് സിനിമാതാരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഗസൽ ആലാപനത്തിൽ ഒന്നാംസ്ഥാനം നേടിയ ആലിയ റിയാസ് കൊച്ചി , മലയാളം കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ ശ്രേയ പി. വി. പുത്തൻതോട് , അറബി പദ്യം ചൊല്ലലിന് ഒന്നാം സ്ഥാനം നേടിയ ഫർസാന നിയാസ് കൊച്ചി എന്നിവർക്ക് പുരസ്കാരം നൽകി. കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ചവിട്ട് നാടക കലാകാരൻ കലാശ്രീ ബ്രിട്ടോ വിൻസെന്റ് , കലാ സാംസ്കാരിക പ്രവർത്തകൻ പി. ഇ. ഹമീദ്, ഷംസു യാക്കൂബ്, രാജീവ് പള്ളുരുത്തി, എം. താഹിറ കോയ, ഡി.ഷക്കീൽ സേട്ട് , ആന്റണി പള്ളുരുത്തി, ഇ. കെ. അബ്ദുൽ കലാം, അനീഷ് കൊച്ചി എന്നിവർ സംസാരിച്ചു. ഗായിക സ്വാലിഹ് റിയാസ്, ഷീജ സുധീർ, എ സമയ്യ , ഖദീജ ഫൈസൽ , ഷൈല സലിം എന്നിവർ നേതൃത്വം നൽകി .