foundation-stone
എറണാകുളം അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആലുവ പുറയാറിൽ ആരംഭിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള പകൽവീടിന്റെ അടിസ്ഥാനശില അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂർ ആശിർവദിക്കുന്നു. സ്‌നേഹ നായർ, ഫാ. ജോസ് പൈനുങ്കൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, സി.ജെ അനിൽ, ഫാ. ജോസഫ് കണിയാംപറമ്പിൽ, കുര്യാക്കോസ് കോണിൽ, ഫാ. സിബിൻ മനയംപിള്ളി, നഹാസ് കളപ്പുരക്കൽ, ജയാ മുരളീധരൻ എന്നിവർ സമീപം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ആലുവ പുറയാറിൽ ഭിന്നശേഷിക്കാർക്കായി നിർമ്മിക്കുന്ന പകൽവീടിന്റെ ശിലാസ്ഥാപനം അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂരും ഫെഡറൽ ബാങ്ക് ജനറൽ മാനേജരും സോണൽ ഹെഡുമായ കുര്യാക്കോസ് കോണിലും ചേർന്ന് നിർവഹിച്ചു.

ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, കാഞ്ഞൂർ ഫൊറോനാ വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഗ്രാമപഞ്ചായത്തംഗം നഹാസ് കളപ്പുരയിൽ, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര എന്നിവർ സംസാരിച്ചു. പകൽ വീടിനുള്ള സ്ഥലം സംഭാവനയായി നല്കിയ തട്ടിൽ ജോർജ് മേരി ദമ്പതികളും ചടങ്ങിൽ പങ്കെടുത്തു.