തൃപ്പൂണിത്തുറ: കനിവ് തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സൗജന്യ ഫിസിയോ തെറാപ്പി സെന്ററുകളുടെ നടത്തിപ്പിനാവശ്യമായ ഫണ്ട് ശേഖരിക്കുന്നതിനായി വിതരണം ചെയ്ത മെഗാ സമ്മാന കൂപ്പൺ നറുക്കെടുപ്പ് എൻ.എം ഫുഡ് വേൾഡിൽ നടന്നു. കനിവ് ജില്ലാ പ്രസിഡന്റ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ, രക്ഷാധികാരി പി. വാസുദേവൻ, ഏരിയാ സെക്രട്ടറി കെ.ആർ. രജീഷ്, അംഗം കെ.ജി. കല്പനാ ദത്ത് എന്നിവർ സംസാരിച്ചു. വിവരങ്ങൾക്ക് ഫോൺ: 9447749589.