y
എലുമന റസിഡന്റ്സ് അസോസിയേഷന്റെ കുടുംബസംഗമം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കാലങ്ങളായി തകർന്നു തരിപ്പണമായി ഗതാഗത യോഗ്യമല്ലാത്ത എലുമന ടെമ്പിൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് എലുമന റസിഡന്റ്സ് അസോസിയേഷന്റെ കുടുംബസംഗമം ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം കുടുംബിനികൾ അടക്കം 14 ദിവസം തുടർച്ചയായി സമരം ചെയ്തിട്ടും നടപടിയൊന്നുമായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. കുടുംബ സംഗമവും 18-ാമത് വാർഷികാഘോഷവും

കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.ഗോപിനാഥൻ അദ്ധ്യക്ഷനായി. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡോ.എസ്. ജയ, സിന്ധു ഉണ്ണിക്കൃഷ്ണൻ, കൗൺസിലർ കെ.ആർ. വിജയശ്രീ, ട്രൂറ കൺവീനർ വി.സി.ജയേന്ദ്രൻ, അഡ്വ. തുളസീദാസ്, കെ.ഷാനവാസ്, എം.എസ്. മുകുന്ദൻ, അനഘ കെ.ഐരിയിൽ തുടങ്ങിയവർ സംസാരിച്ചു