പെരുമ്പാവൂർ: എം.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെയും മാറംപള്ളി എം.ഇ.എസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ ടി.എച്ച്. മുസ്തഫയെ അനുസ്മരിച്ചു. കോളേജ് ചെയർമാൻ അഡ്വ.എ.എ. അബുൽ ഹസൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത് , എൽദോസ് കുന്നപ്പിള്ളി, പ്രസിഡന്റ് ഗോപാൽ ഡിയോ, എം.ഇ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ലിയാഖത്ത് അലി ഖാൻ,
കുഞ്ഞുമൊയ്തീൻ, എം.എം. അഷ്റഫ്, കെ.എം. ഷംസുദ്ദീൻ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, അഡ്വ. എൻ.സി. മോഹനൻ, എം.എ. മുഹമ്മദ്, ഇ.എം. നിസാർ എന്നിവർ സംസാരിച്ചു.