കുറുപ്പംപടി: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് പോലീസിന്റെ ആദരം. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് "കാലാന്തരം " പദ്ധതിയിലൂടെ കുറുപ്പംപടി പോലീസുമായി സഹകരിച്ച എൻ.എസ്.എസ് വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റും യൂണിറ്റിനുള്ള പ്രശംസാപത്രവും കുറുപ്പംപടി സി.ഐ എൻ.കെ. സജീവും എസ്.ഐ സിദ്ധിക്കും ചേർന്ന് സമ്മാനിച്ചു. യോഗത്തിൽ കോളേജ് മാനേജർ ബേബി കിളിയായത് അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരിസ് ട്രസ്റ്റ്‌ ചെയർമാൻ കെ. കെ. വർഗീസ്, സെക്രട്ടറി ബിബിൻ കുര്യാക്കോസ്, ബോർഡ്‌ അംഗം സിജോ എമ്പാശേരിൽ, വൈസ് പ്രിൻസിപ്പൽ ജോർജ് പി. ചെറിയാൻ എന്നിവർ സംസാരിച്ചു.