പെരുമ്പാവൂർ: എം.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെയും മാറംപള്ളി എം.ഇ.എസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ എം.ഇ.എസിന്റെ മുതിർന്ന നേതാവും എം.ഇ.എസ് കോളേജ് മാറംപള്ളി സ്ഥാപക രക്ഷാധികാരിയും മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന ടി. എച്ച്. മുസ്തഫ അനുസ്മരണം നടത്തി. കോളേജ് ചെയർമാൻ അഡ്വ. എ.എ. അബുൽഹസൻ അദ്ധ്യക്ഷതവഹിച്ചു.
എം.ഇ. എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ലിയാഖത്ത് അലി ഖാൻ. അൻവർ സാദത്ത് എം.എൽ എ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞുമൊയ്തീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം. എം. അഷ്റഫ്, സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ കെ. എം. ഷംസുദ്ദീൻ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, അഡ്വ. എൻ. സി. മോഹനൻ, കോളേജ് സെക്രട്ടറി എം.എ. മുഹമ്മദ്, എം.ഇ.എസ്. ജില്ലാ സെക്രട്ടറി ഇ.എം. നിസാർ.എന്നിവർ സംസാരിച്ചു.
മുസ്തഫയുടെ മകനും എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും കോളേജ് മാനേജിംഗ് കമ്മിറ്റി ട്രഷററുമായ ടി.എം. സക്കീർ ഹുസൈൻ മറുപടി പ്രഭാഷണം നടത്തി.