പെരുമ്പാവൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറംപള്ളിയിൽ അനുശോചന യോഗം നടത്തി.ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിന് എറണാകുളത്ത് ദിശാബോധം നൽകിയ നേതാവായിരുന്നു റ്റി.എച്ച് മുസ്തഫ യെന്ന് ഡി.സിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, അൻവർ സാദത്ത്, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, നേതാക്കളായ സി.പി. ജോയി, അഭിലാഷ് കെ.എസ്, ജബ്ബാർ തച്ചയിൽ, വി.കെ. ഷൗക്കത്തലി, എം.എം. അബ്ദുൽ സലാം, എം.കെ. അബൂബക്കർ ഫാറൂഖി, ജില്ല പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സനിതറഹീം, ജില്ലാ പഞ്ചായത്ത്‌ അംഗം മനോജ്‌ മൂത്തേടൻ, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് മാനേജർ കലാധരൻ, എം.എ. മുഹമ്മദ് കുഞ്ഞാമി, അഷറഫ് തേനൂർ, കെ.എ. നൗഷാദ്, ജൈസൽ ജബ്ബാർ, സിറാജ്, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.