മൂവാറ്റുപുഴ: പാലിയേറ്റീവ് ദിനത്തിൽ പൊലീസിന്റെ സഹകരണത്തോടെ മൂവാറ്റുപുഴ തണൽ യൂണിറ്റ് വയോജനങ്ങളെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പ്, മരുന്ന് വിതരണം തുടങ്ങിയവ നടത്തി. കോതമംഗലം സബ് ഇൻസ്‌പെക്ടർ കെ.പി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. തണൽ ചെയർമാൻ സി.എ. ബാവ അദ്ധ്യക്ഷത വഹിച്ചു.

ദീർഘകാലമായി തണൽ ഒ.പിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. കെ.പി. ജേക്കബിനെ ആദരിച്ചു. തണൽ ട്രസ്റ്റ്‌ സെക്രട്ടറി നാസർ ഹമീദ്, വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ്‌ കെ.വൈ. സാദിഖ് മുഹമ്മദ്, കെ.കെ. മുസ്തഫ, വി.കെ.യാസർ തുടങ്ങിയവർ സംസാരിച്ചു.