പെരുമ്പാവൂർ: വല്ലം ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ശ്രീശാസ്താ സംഗീതവിദ്യാലയം പതിനെട്ടുവർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷമായി

വിദ്യാർത്ഥികളുടെ അരങ്ങേറ്റവും സംഗീതസന്ധ്യയും സംഘടിപ്പിച്ചു. ശ്രീഹരി രതീഷ്, അഭിനന്ദ ബിനു, അന്നാറോസ് ജോബി, കൃഷ്ണപ്രിയ വിനോദ് എന്നിവരുടെ അരങ്ങേറ്റമാണ് നടന്നത്. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ഗോപി വെള്ളിമറ്റം ഉദ്‌ഘാടനം നിർവഹിച്ചു.പെരുമ്പാവൂരിലെ ആദ്യകാല ഗായിക, യമുനാ ഗണേഷാണ് കഴിഞ്ഞ പതിനഞ്ചു വർഷമായി സംഗീതവിദ്യാലയത്തിന്റെ അമരക്കാരി.