അങ്കമാലി: അങ്കമാലി സർവീസ് സഹകരണബാങ്ക് സൗജന്യ ഡയാലിസിസ് സൗകര്യം ഒരുക്കുന്നതിന്റെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. ബാങ്കിൽ അംഗത്വമെടുത്ത് രണ്ട് വർഷം പൂർത്തീകരിച്ച കിഡ്നി രോഗികളായവർക്ക് എൽ.എഫ് ആശുപത്രിയുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസിനുള്ള സൗകര്യം ഒരുക്കുന്നത്. രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനവും അംഗത്വ സമാശ്വാസ ഫണ്ട് വിതരണവും ഇന്ന് നടക്കും. രാവിലെ 11ന് ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ടി.ജി. ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ താലൂക്കാശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ജെ ഇളന്തട്ട് ഡയാലിസിസിനുള്ള സൗജന്യകൂപ്പൺ വിതരണോദ്ഘാടനം നിർവഹിക്കും. എൽ.എഫ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ജോയ് അയിനാടൻ മുഖ്യപ്രഭാഷണം നടത്തും.