1
ചതയ ദിനാചരണത്തിൽ നഗരസഭാംഗം പി.എസ് വിജുഭദ്ര ദീപ പ്രകാശനം നടത്തുന്നു

പള്ളുരുത്തി: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമാസ ചതയ ദിനമാചരിച്ചു. സത്യവ്രതൻ പതാക ഉയർത്തി. കൗൺസിലർ. പി.എസ്. വിജു ദീപം തെളിയിച്ചു. കെ.ആർ. മോഹനൻ ഗീതാ രാജു, ദീപം വത്സൻ, പി.എസ് സുകുമാരൻ , ടി.യു. രവീന്ദ്രൻ , രാജു സ്വാമി, രജിത്ത്കുമാർ , ജി.ചന്ദ്രൻ തുടങ്ങിയവർ സംസാരി​ച്ചു. അന്നദാനവും നടത്തി.