പറവൂർ: വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം നാളെ (ബുധൻ) നടക്കും. ക്ഷേത്രത്തിൽ 121വർഷം മുമ്പാണ് ശ്രീനാരായണ ഗുരുദേവൻ ശങ്കരനാരായണ പ്രതിഷ്ഠ നടത്തിയത്. രാവിലെ 5.45ന് വിശേഷാൽ ഗണപതിഹോമത്തോടെ തുടങ്ങും. 6.30ന് ഗുരുപൂജ, 9ന് കലശാഭിഷേകം, 11ന് അമൃതഭോജനം, വൈകിട്ട് 5ന് സർവൈശ്വര്യപൂജ, 6.30ന് ദീപാരാധന, നിറമാല, ദീപക്കാഴ്ച, രാത്രി 8.30ന് മംഗളപൂജയോടെ സമാപിക്കും. സർവൈശ്വര്യപൂജയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾ വൈകിട്ട് അഞ്ചിന് മുമ്പ് നിലവിളക്കുമായി ക്ഷേത്രസന്നിധിയിൽ എത്തണമെന്ന് സഭാ സെക്രട്ടറി ഡി. സുനിൽകുമാർ അറിയിച്ചു.