പെരുമ്പാവൂർ: കുട്ടമ്പുഴ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസനസെമിനാർ ഇന്ന് രാവില 9.30ന് ടൗൺഹാളിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷതവഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി പദ്ധതി വിശദീകരിക്കും.