പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി കൺവൻഷൻ 26മുതൽ 30വരെ നടക്കും. മംഗളാനന്ദ സ്വാമിയുടെ സമാധിദിനം കൂടിയായ 26ന് രാവിലെ 9.15ന് എസ്.എൻ.ഡി.പി.യോഗം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ. കർണൻ പതാക ഉയർത്തും. 11ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷതവഹിക്കും. വി.കെ. രാജൻ അടിമാലി, പി.ആർ. ശ്രീകുമാർ, ജെ. അജയൻ (കോന്നി ഗുരുകുലം), കെ.പി. ലീലാമണി, ഷൈജു തങ്കപ്പൻ തൊടുപുഴ, സുജൻ മേലുകാവ്, ഡോ. ഗീതാ സുരാജ്, സ്വാമിനി ത്യാഗീശ്വരി ഭാരതി എന്നിവർ സംസാരിക്കും.

29ന് നടക്കുന്ന കൺവെൻഷനിൽ ബ്രഹ്മചാരി രാജൻ (തൃപ്പൂണിത്തുറ ഗുരുകുലം), ഡോ: ബി. സുഗീത, ഡോ. എസ്.കെ. രാധാകൃഷ്ണൻ, ഡോ. വി.കെ. സന്തോഷ്, ബ്രഹ്മചാരി ശിവദാസ്, 28ന് സ്വാമി ധർമ്മചൈതന്യ (അദ്വൈതാശ്രമം ആലുവ), ഡോ. പി.കെ. രാജു കൊല്ലം, പി.വി. നിശാന്ത്, ടി.ആർ. രജികുമാർ, സ്വാമി ത്യാഗീശ്വരൻ എന്നിവർ സംസാരിക്കും. 29ന് സ്വാമിനി കൃഷ്ണമയി രാധാദേവി, സി.എച്ച്. മുസ്തഫ മൗലവി, പ്രൊഫ. ബി. സുലേഖ, റെയിൽനിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ, മംഗലഭാരതി മഠാധിപ സ്വാമിനി ജ്യോതിർമയി ഭാരതി, കെ.പി. ലീലാമണി എന്നിവർ സംസാരിക്കും.

മംഗലഭാരതി മഠാധിപതിയായിരുന്ന കുമാരസ്വാമിയുടെ സമാധിദിനം കൂടിയായ 30ന് രാവിലെ 11ന് നടക്കുന്ന കൺവെൻഷന്റെ സമാപനസമ്മേളനം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുകുലം സ്റ്റഡിസർക്കിൾ സംസ്ഥാന കോ-ഓർഡിനേറ്റർ എം.എസ്. സുരേഷ് അദ്ധ്യക്ഷതവഹിക്കും.

യൂത്ത്മൂവ്മെന്റ് മുൻ സംസ്ഥാന പ്രസിഡന്റ് കുറിച്ചി സദൻ മുഖ്യ സന്ദേശം നൽകും. കെ. സദാനന്ദൻ, വിലാസിനി, സന്തോഷ്, കെ. ജോഷി, സി.എസ്. പ്രതീഷ് എന്നിവർ സംസാരിക്കും.