ആലുവ: സംസ്ഥാന സർക്കാരിൽ നിന്ന് ക്ഷേത്രഭരണത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സാമൂഹ്യനീതി നിഷേധത്തിനെതിരെയും ഹിന്ദു ഐക്യവേദി ഫെബ്രുവരി 10 മുതൽ മാർച്ച് 10 വരെ ജില്ലയിൽ എട്ട് താലൂക്കുകളിലും ഹിന്ദു അവകാശമുന്നേറ്റ യാത്ര സംഘടിപ്പിക്കും. ജില്ലാ കൺവെൻഷൻ മാർച്ച് 31ന് എളമക്കര സരസ്വതി വിദ്യാലയത്തിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ്, വക്താവ് ആർ.വി. ബാബു, കെ. സുന്ദരൻ, കെ.വി. ശിവൻ, കെ.പി. സുരേഷ്, ആ.ഭാ. ബിജു, എ.വി. കലേശൻ, കെ.എസ്. ശിവദാസൻ, ബിജീഷ് ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.