കുറുപ്പംപടി: വേങ്ങൂർ ഇ.എം.എസ് സ്മാരക കനിവ് ജീവകാരുണ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു. ബേബി പുല്ലൻ അദ്ധ്യക്ഷത വഹിച്ചു. സാജു പോൾ, പി.എസ്. സുബ്രഹ്മണ്യൻ, ജോർജ് ജോയി, പി.ആർ. നാരായണൻ നായർ, കെ.ജി. ജയരാജ്, സരള കൃഷ്ണൻകുട്ടി, പി.പി. രാമകൃഷ്ണൻ, കെ.ജി. വിജയൻ, വിഷ്ണു എം. കുമാർ എന്നിവർ സംസാരിച്ചു.