പെരുമ്പാവൂർ: മഹല്ല് ജമാഅത്ത് കൗൺസിൽ രക്ഷാധികാരിയും മുൻ മന്ത്രിയുമായിരുന്ന ടി.എച്ച്. മുസ്തഫ യുടെ നിര്യാണത്തിൽ ജില്ലാ ജമാഅത്ത് കൗൺസിൽ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി അനുശോചിച്ചു. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് വി.എം. അലിയാർ, ജനറൽ സെക്രട്ടറി മുട്ടം അബ്ദുള്ള, വർക്കിംഗ് പ്രസിഡന്റ് സി.വൈ. മീരാൻ, അഡ്വ. സി.കെ. സെയ്ത് മുഹമ്മദാലി എന്നിവർ സംസാരിച്ചു.