കോലഞ്ചേരി: പുത്തൻകുരിശ് മോനപ്പിള്ളി ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം 26,27,28 തീയതികളിൽ നടക്കും. പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികനാകും. 26ന് രാവിലെ കാവടി ഘോഷയാത്ര അഭിഷേകം, ഓട്ടൻതുള്ളൽ, വൈകിട്ട് ദീപാരാധന, കളമെഴുത്തും പാട്ട്, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ, ഭസ്മക്കാവടി ഘോഷയാത്ര എന്നിവ നടക്കും. 27ന് രാവിലെ ആയില്യംപൂജ, നാരായണീയ പാരായണം, വൈകിട്ട് ദീപാരാധന, കളമെഴുത്തും പാട്ട്, കൊച്ചിൻ പാണ്ഡവാസിന്റെ നാടൻപാട്ട്. 28ന് രാവിലെ ചാന്താട്ടം, മഞ്ഞൾ അഭിഷേകം, പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്ചശീവേലി, ദീപാരാധന, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, അന്നദാനം, വിളക്കിനെഴുന്നള്ളിപ്പ്.