 
മൂവാറ്റുപുഴ: കിസാൻസഭ പോത്താനിക്കാട് പ്രാദേശിക സഭയുടെ നേതൃത്വത്തിൽ കൃഷിചെയ്ത അയ്യായിരത്തോളം ഏത്തവാഴക്കൃഷിയുടെ വിളവെടുപ്പ് മുൻമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രാദേശികസഭ പ്രസിഡന്റ് ബിജു ജോർജ് അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ ജില്ലാ പ്രസിഡന്റ് ഇ.കെ. ശിവൻ മുഖ്യപ്രഭാഷണവും മണ്ഡലം സെക്രട്ടറി വിൻസന്റ് ഇല്ലിക്കൽ ആമുഖപ്രഭാഷണവും നടത്തി. മാത്യു.ടി.തോമസ്, കെ.എ.നവാസ്, എൻ.എ. ബാബു, മേരി തോമസ്, കെ.എസ്.സണ്ണി, ടി.എം.ഹാരീസ്, എം.വി. സുഭാഷ്, സീന ബോസ്, ജോണി ജോസഫ്, എം.എസ്. അലിയാർ, വി.എം.നൗഷാദ്, സി.സി. ജോയി, എൻ.കെ.പുഷ്പ എന്നിവർ സംസാരിച്ചു.
പോത്താനിക്കാട് പഞ്ചായത്തിലെ ആറേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പോത്താനിക്കാട് കൃഷിഭവന്റെ സഹകരണത്തോടെ പ്രാദേശിക സഭയുടെ നേതൃത്വത്തിലുള്ള 20 പേരടങ്ങുന്ന ഗ്രൂപ്പാണ് കൃഷി ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി വാഴ, കപ്പ, നെല്ല്, പച്ചക്കറി, എള്ള്, ചെണ്ടുമല്ലി എന്നിവയാണ്കൃഷിഭവന്റെ സഹകരണത്തോടെ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.