പട്ടിമറ്റം: കാർ മതിലിൽ ഇടിച്ച് കടയിരുപ്പ് വാലേത്തുപടി ഞാറ്രിൻകാല റെജി പോളിന് (38) പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വാലേത്തുപടി ഐലത്തുകാവ് റോഡിൽ ട്രാൻസ്‌ഫോമർ ജംഗ്ഷനിലാണ് അപകടം. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച് അസൈനാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റയാളെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.