പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ പഞ്ചദിനസഹവാസ ക്യാമ്പിന്റെ ഭാഗമായി സ്നേഹസ്പർശം പരിപാടി സംഘടിപ്പിച്ചു. കിടപ്പുരോഗികൾക്ക് ആവശ്യമായ ബെഡ്ഷീറ്റുകളും പുതപ്പുകളും വിദ്യാർത്ഥികൾ നിർമ്മിച്ച ഡിഷ്‌വാഷും പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.എസ്. സനീഷ് മുഖ്യാതിഥിയായി. കമ്മ്യൂണിറ്റി നഴ്സ് ലിജിമോൾ, ആശവർക്കർ ദീപിക, പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത, സഹവാസ ക്യാമ്പ് ടീച്ചർ കോ ഓർഡിനേറ്റർ ഡോ. എ.ബി. ലയ, സ്റ്റുഡന്റ് കോ ഓർഡിനേറ്റഴ്സ് രശ്മി രമണൻ, അഞ്ജന ശാരദ നാരായണൻ, രാഖി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.