മൂവാറ്റുപുഴ: ജോയിന്റ് കൗൺസിൽ നന്മ സാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുമാരനാശാൻ അനുസ്മരണം കവിയും ചലച്ചിത്ര സംവിധായകനുമായ വിനോദ് കൈതാരം ഉദ്ഘാടനം ചെയ്തു. നന്മ സാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റ് എം.സി. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ആർ. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി.എ. രാജീവ്, ജില്ലാ പ്രസിഡന്റ് എം.എ. അനൂപ്, നന്മ സാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ ശ്രീജേഷ്, എൻ.കെ. സതീഷ്, കെ.ആർ.ഡി.എസ്.എ ജില്ലാ സെക്രട്ടറി സുഭാഷ് മാത്യു, മേഖലാ സെക്രട്ടറി എം.എസ്. അനൂപ് കുമാർ എന്നിവർ സംസാരിച്ചു.