bjp

കൊച്ചി: ഘടകകക്ഷികൾ അവകാശവാദമുന്നയിച്ച സാഹചര്യത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിലെ സീറ്റു വിഭജന ചർച്ചകൾ അടുത്തയാഴ്ച ആരംഭിക്കാൻ ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ബി.ഡി.ജെ.എസിന് പുറമെ നാഷണലിസ്റ്റ് കേരള കോൺഗ്രസും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ ഉറപ്പ് പുതിയ കേരളത്തിന് എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ എൻ.ഡി.എ നടത്തുന്ന കേരള പദയാത്ര 27ന് കാസർകോട്ട് ആരംഭിക്കും. 27 ദിവസം നീളുന്ന പദയാത്ര ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 24ന് എൻ.ഡി.എ ബൂത്ത് സമ്മേളനം കേരളത്തിലെ എല്ലാ ബൂത്തുകളിലും നടത്തും.എൻ.ഡി.എ നേതൃയോഗം കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബി.ഡി.ജെ.എസ് വൈസ് പ്രസിഡന്റ് കെ.പത്മകുമാറും

സംസിരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം, അഴിമതി, അധികാര കേന്ദ്രീകരണം എന്നിവയിൽ മനംസമടുത്ത കേരളീയ മന:സാക്ഷിയുടെ പ്രതികരണമാണ് എം.ടിയും

എം. മുകുന്ദനും നടത്തിയതെന്ന് കെ. സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാസപ്പടിയിലും അഴിമതിയിലും മുങ്ങിക്കുളിച്ച മുഖ്യമന്ത്രിയെ പാർട്ടി സെക്രട്ടറി വരെ പുകഴ്‌ത്തുമ്പോൾ രാജാവ് നഗ്നനാണെന്ന സത്യം തുറന്നു പറയുകയാണ് സാഹിത്യനായകർ ചെയ്തതെന്ന് സുരേന്ദ്രൻ പറഞ്ഞു.