കൊച്ചി: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി 'കേരളത്തിന്റെ ടൂറിസം സാധ്യതകളിൽ നിർമ്മാണ മേഖലയുടെ പങ്ക്" സെമിനാർ ഇന്ന് രാവിലെ പത്തിന് പാലാരിവട്ടം വൈ.എം.സി.എ ഇൻറർനാഷണൽ യൂത്ത് സെന്ററിൽ നടക്കും. ലെൻസ്‌ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. സജി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ടൂറിസം ഡിപാർട്ട്മെന്റിൽ എംപാനൽഡ് ആർക്കിടെക്ചറൽ കൺസൾട്ടന്റായ എൻജിനിയർ പി.സി. റഷീദ് മോഡറേറ്ററാകും. മുസിരിസ് പ്രൊജക്ട് മുൻ എം.ഡി പി.എം. നൗഷാദ്. ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാന്റ, കെ.ടി.ടി.സി സെക്രട്ടറി സ്നോജ് മച്ചിങ്ങൽ, ജി. റിസോർട്ട് ഉടമ ജിജു പ്രഭാകരൻ എന്നിവരാണ് പാനലിസ്റ്റുകൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം എൻജിനിയർമാർ പങ്കെടുക്കും.