കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ മുതിർന്ന അന്തേവാസിയായ സ്വയംപ്രഭ ശ്രീധരൻ എന്ന ഗുരുപ്രിയ മാതാജിയുടെ നൂറാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. സാഹിത്യകാരൻ സി.രാധാകൃഷ്ണനും ഭാര്യ വത്സലാ രാധാകൃഷ്ണനും ചേർന്ന് മാതാജിയെ പൊന്നാട അണിയിച്ച്ആദരിച്ചു. ആശ്രമം മാനേജിംഗ് ട്രസ്റ്റി സി.എസ്. മുരളീധരൻ, സെക്രട്ടറി പി. കുട്ടികൃഷ്ണൻ, ട്രസ്റ്റിമാരായ കെ.എൻ. കർത്താ, സി. ജി.രാജഗോപാൽ എന്നിവർ സംസാരിച്ചു.