കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻജിനീയറിംഗ് (എസ്.ഒ.ഇ), പുളിങ്കുന്ന് എൻജിനീയറിംഗ് കോളേജ് (സി.യു.സി.ഇ.കെ) എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.ഒ.ഇയിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ 13 ഒഴിവുകളുണ്ട്. സി.യു.സി.ഇ.കെയിൽ സിവിൽ (3), കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (9), ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ് (8), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് (4), ഇൻഫർമേഷൻ ടെക്‌നോളജി (6), കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (6) എന്നീ ഒഴിവുകളാണുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് recruit.cusat.ac.in ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8.