ചോറ്റാനിക്കര :സ്വർണപ്രഭ ചൊരിഞ്ഞ് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ലക്ഷ ദീപക്കാഴ്ച്ച. മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ സമാപനം ദിനമായ ഇന്ന് ദീപാരാധനയ്ക്ക് ക്ഷേത്രം മേൽശാന്തി സി.എസ് രാമചന്ദ്രൻ എമ്പ്രാന്തിരി ആദ്യദീപം കൊളുത്തി ക്ഷേത്ര ചുറ്റമ്പത്തിലെ ചുറ്റുവിളക്കിലും വലിയ ദീപസ്തംങ്ങളിലും ദീപം തെളിയിച്ചു, തുടർന്ന് ക്ഷേത്രാങ്കണത്തിലും പ്രദക്ഷിണ വഴിയിലും പ്രത്യേകം സജ്ജമാക്കിയ ബാരിക്കേഡുകളിലും കീഴ്ക്കവിലേയ്ക്കുള്ള വഴികളുടെ ഇരുവശങ്ങളിലുമെല്ലം മൺചെരാതുകളിൽ ദീപം പകർന്നു.