കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സിറ്റി പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതലും നാളെ പുലർച്ചെ മൂന്ന് മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം. ഹെക്കോർട്ട് ജംഗ്ഷൻ, എം.ജി റോഡ് രാജാജി ജംഗ്ഷൻ, കലൂർ ജംഗ്ഷൻ, കടവന്ത്ര ജംഗ്ഷൻ, തേവര മട്ടുമ്മൽ ജംഗ്ഷൻ, തേവരഫെറി, ബി.ഒ.ടി ഈസ്റ്റ്, സി.ഐ.എഫ്.ടി ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ വഴി തിരിച്ച് വിടും. നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

 ആശുപത്രി യാത്രയ്ക്ക്

• പശ്ചിമ കൊച്ചിയിൽ നിന്ന് ആശുപത്രി ആവശ്യങ്ങൾക്കായി വരുന്ന എമർജൻസി വാഹനങ്ങൾ തേവരഫെറിയിൽ നിന്ന് മട്ടുമ്മൽ ജംഗ്ഷനിലൂടെ കോന്തുരുത്തി റോഡിലൂടെ പനമ്പള്ളി നഗർ വഴി പനമ്പള്ളിനഗർ ജംഗ്ഷൻവഴി മെഡിക്കൽ ട്രസ്റ്റിലേയ്ക്കും, വളഞ്ഞമ്പലത്ത് നിന്ന് ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക് മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്ത് തിരിഞ്ഞ് അമ്മൻ കോവിൽ റോഡ് വഴി ഷേണായീസ് തിയ്യേറ്റർ റോഡ് വഴി എം.ജി റോഡിൽ യൂ ടേൺ എടുത്ത് മുല്ലശേരി കനാൽ റോഡിലൂടെ ടി.ഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് പ്രവേശിക്കണം

• വൈപ്പിൻ, കലൂർ ഭാഗത്ത് നിന്നും വരുന്ന എമർജൻസി വാഹനങ്ങൾ ടി.ഡി റോഡ് കാനൻ ഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശക്കണം. ജനറൽ ആശുപത്രിയുടെ തെക്ക് വശത്തുള്ള ഹോസ്പിറ്റൽ റോഡിൽ ഇന്ന് വൈകിട്ട് മൂന്ന് മുതൽ ആറ് വരെ വാഹനം കടത്തിവിടില്ല.

 പാർക്കിംഗ് ഇങ്ങിനെ

• പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി മെഡിക്കൽ ട്രസ്റ്റ് സിഗ്‌നലിലൂടെ വരുന്ന വാഹനങ്ങൾ
കെ.പി.സി.സി. ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കി കലൂർ സ്റ്റേഡിയം, മണപ്പാട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം

• ഹൈക്കോടതി ജംഗ്ഷൻ വഴി വരുന്ന വാഹനങ്ങൾ കെ.എസ്. ആർ. ടി.സിബോട്ട്‌ജെട്ടി, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പ്രവർത്തകരെ ഇറക്കി തേവര ഫെറി കുണ്ടന്നൂർ റോഡ് വഴി ഗാന്ധി നഗർ, പനമ്പിള്ളി നഗർ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

• കലൂർ ഭാഗത്തു നിന്നും മാധവ ഫാർമസി വഴി എം.ജി റോഡിലൂടെ വരുന്ന വാഹനങ്ങൾ കെ.പി.സി.സി ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കിയ ശേഷം ഹോസ്പിറ്റൽ റോഡ് വഴി ഗോശ്രീ റോഡിൽ പാർക്ക് ചെയ്യണം.