കൊച്ചി: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് സ്ഥാപിക്കുന്ന താത്കാലിക അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളുടെ

സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പല ഉത്തരവുകളുണ്ടായിട്ടും അധികൃതർ ഇക്കാര്യം അവഗണിക്കുകയാണെന്നാരോപിച്ച് ആലുവ സ്വദേശി എം.ബി. ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാരിനും ആലുവ നഗരസഭയ്ക്കുമടക്കം നോട്ടീസയച്ചു. ഹർജി 18ന് വീണ്ടും പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് നഗരസഭ ഇറക്കുന്ന വിജ്ഞാപനങ്ങൾ കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.