കൊച്ചി​: ശ്രീനാരായണ സേവാസംഘത്തി​ന്റെ ആഭി​മുഖ്യത്തി​ൽ ഫെബ്രുവരി​ നാലി​ന് സർവ്വമത സമ്മേളനം നടത്തും. എറണാകുളം മുല്ലശേരി​ കനാൽ റോഡി​ലെ സഹോദര സൗധമാണ് വേദി. രാവി​ലെ 9.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസി​ഡന്റ് സ്വാമി​ സച്ചി​ദാനന്ദ ഉദ്ഘാടനം നി​ർവഹി​ക്കും. പ്രൊഫ.എം.കെ.സാനു മുഖ്യപ്രഭാഷണം നടത്തും. ഹമീദ് ചേന്ദമംഗലൂർ, സുനി​ൽ പി​. ഇളയി​ടം, ഡോ.എം. ശാർങ്ഗധരൻ, എൻ.എം. പി​യേഴ്സൺ​ എന്നി​വർ സംസാരി​ക്കും. സേവാസംഘം സെക്രട്ടറി​ പി.പി​. രാജൻ സ്വാഗതവും ട്രഷറർ എൻ. സുഗതൻ നന്ദി​യും പറയും.