y

തൃപ്പൂണിത്തുറ: ഇരുമ്പനം മൃദുലസ്പർശം സ്പെഷ്യൽ സ്കൂളിൽ ഭാരത് സേവക് സമാജ് അംഗീകരിച്ച തൊഴിലധിഷ്ഠിത കോഴ്സ് 'ആതിഥേയം' ആരംഭിച്ചു. ആർ.ജി.എൽ.എസ്.ഐ ദക്ഷിണമേഖലാ മേധാവി ടി.എൻ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ബ്രദർ മാർട്ടിൻ പുത്തോക്കാരൻ, ചെയർമാൻ ക്യാപ്ടൻ ഗോപാലകൃഷ്ണൻ ഹെഡ്മിസ്ട്രസ് എ.ആർ. രാഖി, ഡയറക്ടർ നിത്യ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.