moto-1

കൊച്ചി: പുതുവർഷത്തിൽ പാന്റോൺ കളർ ഒഫ് ദി ഇയറായി തിരഞ്ഞെടുത്ത പീച്ച് ഫസ് നിറത്തിൽ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി മോട്ടോറോള. മോട്ടോറോളയുടെ റേസർ 40 അൾട്രാ, എഡ്ജ് 40 നിയോ എന്നിവയാണ് പാന്റോൺ പീച്ച് ഫസ് നിറത്തിൽ വിൽപ്പനയ്‌ക്കെത്തിയത്. പാന്റോണുമായുള്ള സഹകരണത്തിന്റെ ഭാഗമായി പാന്റോൺ നിറത്തിൽ ഉത്പ്പന്നങ്ങൾ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് മോട്ടറോള.

ലോകത്തിലെ ഏറ്റവും വലുതും ഡിസ്‌പ്ലേ ഉള്ളതുമായ നൂതന ഫ്‌ളിപ്പ് ഫോണാണ് മോട്ടോറോള റേസർ 40 അൾട്രാ. ആമസോണിൽ 69,999 രൂപയ്ക്ക് റേസർ 40 അൾട്രാ ലഭ്യമാണ്.