
മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിച്ചിറങ്ങരയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്, കോഴിക്കോട് സ്വദേശികളായ ഡ്രൈവർ മുഹമ്മദ് റഹൂഫ് (35), ക്ലീനർ മുഹമ്മദ് (52) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. പരിക്കേറ്റവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ല. പെരുമ്പാവൂരിൽ നിന്ന് വാഴക്കുലയുമായി മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ലോറി റോഡരികിലെ കാനയിൽ വീണ് മറിയുകയായിരുന്നു.