
പള്ളുരുത്തി: അങ്കമാലിയിൽ നിറുത്തിയിട്ട കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെല്ലാനം ചെറിയകടവ് അറക്കൽ വീട്ടിൽ ഷാജി സേവ്യറിന്റെ മകൻ ഹെനോഷാണ് (23) മരിച്ചത്. ഞായർ പുലർച്ചെ 1.30ന് ദേശീയപാതയിൽ അങ്ങാടിക്കടവ് ജംഗ്ഷനിലായിരുന്നു അപകടം. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു.