കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ മൂന്നു കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. ബിരുദവിദ്യാർത്ഥികളായ അഫാം, അബ്ദുൾ മാലിക് , ഡാനിഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സതേടി. എസ്.എഫ്.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്‌നം കെ.എസ്.യു രാഷ്ട്രീയവത്കരിക്കുകയാണെന്ന് എസ്.എഫ്.ഐ പറയുന്നു. സംഘർഷത്തെതുടർന്ന് സ്ഥലത്ത് പൊലീസെത്തി. എസ്.എഫ്.ഐയുടെയും കെ.എസ്.യുവിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തു.