വൈപ്പിൻ: വൈപ്പിൻ സൂപ്പർ സോക്കർ സംഘടിപ്പിച്ച ഗ്രാസ് റൂട്ട് ഫുട്‌ബാൾ ഫെസ്റ്റ് സമാപിച്ചു. അണ്ടർ 11 വിഭാഗത്തിൽ തേവര ടാബി മീ അക്കാഡമിയും അണ്ടർ 13 വിഭാഗത്തിൽ ജാസ്‌പേഴ്‌സ് അക്കാഡമിയും ജേതാക്കളായി.
അണ്ടർ 11 വിഭാഗത്തിൽ മികച്ച ഗോൾകീപ്പറായി നബീൽ (ടാബി മീ), മികച്ച ഡിഫൻഡറായി ധ്യാൻ (ടാബി മീ), മികച്ച കളിക്കാരനായി ഇമ്രാൻ (യംഗ് ബ്ലാസ്റ്റേഴ്‌സ്) എന്നിവരും അണ്ടർ 13 വിഭാഗത്തിൽ സിദ്ധാർത്ഥ് (ഗോൾ കീപ്പർ, സോക്കർ റൂട്ട്‌സ്), റിച്ചൻ (ഡിഫൻഡർ, ജാസ്‌പേഴ്‌സ്), ആൻസിൽ (മികച്ച കളിക്കാരൻ, ജാസ്‌പേഴ്‌സ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് സമ്മാനവിതരണം നടത്തി. നായരമ്പലം ബാങ്ക് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ സൈമൺ, പ്രസാദ് കാകൻ, കെ.ജെ. ഫ്രാൻസിസ്, ഇ.എസ്. സുബീഷ്‌കുമാർ, കെ.എസ്. ശ്രീജിത്ത്, സനൽരാജ് തുടങ്ങിയവർ സംസാരിച്ചു.